Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.K. Shailaja

സ​ന​ല്‍ കു​മാ​ര്‍ ശ​ശി​ധ​ര​ന്‍ ന​ട​ത്തു​ന്ന​ത് ഹീ​ന​മാ​യ അ​തി​ക്ര​മം: കെ.​കെ. ശൈ​ല​ജ

സം​വി​ധാ​യ​ക​ന്‍ സ​ന​ല്‍​കു​മാ​ര്‍ ശ​ശി​ധ​ര​ന്‍ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ല്‍ ന​ട​ത്തു​ന്ന സ​ത്യാ​ഗ്ര​ഹ സ​മ​ര​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​എം നേ​താ​വ് കെ.​കെ. ശൈ​ല​ജ രം​ഗ​ത്ത്.

മ​ഞ്ജു വാ​ര്യ​ര്‍​ക്കെ​തി​രെ സ​ന​ല്‍ കു​മാ​ര്‍ ശ​ശി​ധ​ര​ന്‍ ന​ട​ത്തു​ന്ന​ത് ഹീ​ന​മാ​യ അ​തി​ക്ര​മ​മാ​ണെ​ന്നും മാ​ന​സി​ക വി​ഭ്രാ​ന്തി കാ​ണി​ക്കു​ന്ന ഒ​രു കു​റ്റ​വാ​ളി​യു​ടെ ജ​ല്‍​പ​ന​ങ്ങ​ള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കാ​നു​ള്ള​ത​ല്ല അ​വ​രു​ടെ ജീ​വി​ത​മെ​ന്നും ശൈ​ല​ജ ഫേ​സ്ബു​ക്കി​ല്‍ പ്ര​തി​ക​രി​ച്ചു.

കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം
‌
മ​ല​യാ​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ അ​ഭി​നേ​ത്രി​മാ​രി​ൽ ഒ​രാ​ളാ​ണ് മ​ഞ്ജു വാ​ര്യ​ർ. ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ളെ മാ​തൃ​കാ​പ​ര​മാ​യി അ​തി​ജീ​വി​ച്ച ഒ​രാ​ളെ​ന്ന നി​ല​യി​ലും മ​ഞ്ജു നി​ര​വ​ധി പേ​ർ​ക്ക് പ്ര​ചോ​ദ​ന​മാ​ണ്.

മ​ഞ്ജു​വി​നെ​തി​രെ സ​ന​ൽ കു​മാ​ർ ശ​ശി​ധ​ര​ൻ ന​ട​ത്തു​ന്ന​ത് ഹീ​ന​മാ​യ അ​തി​ക്ര​മ​മാ​ണ്. മാ​ന​സി​ക വി​ഭ്രാ​ന്തി കാ​ണി​ക്കു​ന്ന ഒ​രു കു​റ്റ​വാ​ളി​യു​ടെ ജ​ല്പ​ന​ങ്ങ​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കാ​നു​ള്ള​ത​ല്ല അ​വ​രു​ടെ ജീ​വി​തം. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ സ​ർ​ക്കാ​ർ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. മ​ഞ്ജു ന​ട​ത്തു​ന്ന നി​യ​മ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് എ​ല്ലാ പി​ന്തു​ണ​യും പ്രഖ്യാ​പി​ക്കു​ന്നു.

Kerala

തോ​ല്‍​ക്കു​മെ​ന്ന് അ​റി​ഞ്ഞി​ട്ടും നി​ര്‍​ബ​ന്ധി​ച്ച് മ​ത്സ​രി​പ്പി​ച്ചു; പൊട്ടിത്തെറിച്ച് കെ.​കെ.​ഷൈ​ല​ജ

തി​രു​വ​ന​ന്ത​പു​രം: പേ​രാ​വൂ​രി​ല്‍ മ​ത്സ​രി​പ്പി​ച്ച​തി​ല്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ ക​ടു​ത്ത അ​തൃ​പ്തി അ​റി​യി​ച്ച് കെ.​കെ.​ഷൈ​ല​ജ. മ​ത്സ​രി​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലാ​തി​രു​ന്നി​ട്ടും നി​ര്‍​ബ​ന്ധി​ച്ച് മ​ത്സ​രി​പ്പി​ച്ചു. തോ​ല്‍​ക്കു​മെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാ​മാ​യി​രു​ന്നെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ല്‍ ഷൈ​ല​ജ അ​റി​യി​ച്ചു.

പേ​രാ​വൂ​രി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​നെ​തി​രെ​യാ​ണ് ഇ​ത്ത​വ​ണ കെ.​കെ.​ഷൈ​ല​ജ മ​ത്സ​രി​ച്ച​ത്. 14453 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സ​ണ്ണി ജോ​സ​ഫ് വി​ജ​യി​ച്ച​ത്.

ക​ഴി​ഞ്ഞ ത​വ​ണ മ​ട്ട​ന്നൂ​രി​ല്‍ നി​ന്ന് റിക്കാർഡ് ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ഷൈ​ല​ജ വി​ജ​യി​ച്ച​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ങ്കി​ല്‍ ഷൈ​ല​ജ ത​ന്നെ ഇ​വി​ടെ മ​ത്സ​രി​ക്ക​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ണ്ഡ​ലം മാ​റി മ​ത്സ​രി​ക്കാ​നെ​ത്തി​യ​ത്.

എ​ന്നാ​ൽ പാ​ര്‍​ല​മെ​ന്‍റ​റി ജ​നാ​ധി​പ​ത്യ​ത്തി​ല്‍ ത​ത്ക്കാ​ലം താ​ത്പ​ര്യ​മി​ല്ലെ​ന്നും പാ​ര്‍​ട്ടി രം​ഗ​ത്ത് സ​ജീ​വ​മാ​കാ​നാ​ണ് താ​ത്പ​ര്യ​മെ​ന്നും ഷൈ​ല​ജ നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ മ​ത്സ​ര​രം​ഗ​ത്ത് നി​ന്ന് മാ​റി നി​ന്നാ​ല്‍ ഷൈ​ല​ജ​യ്ക്ക് സീ​റ്റ് ന​ൽ​കി​യി​ല്ലെ​ന്ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തീ​തി ഉ​ണ്ടാ​കു​മെ​ന്ന് ഉ​ൾ​പ്പെ​ടെ പ​റ​ഞ്ഞാ​ണ് പാ​ർ​ട്ടി ഇ​ക്കാ​ര്യം സ​മ്മ​തി​പ്പി​ച്ച​ത്.

 

Movies

ഇ​ത് ന​മ്മു​ടെ ന​ഷ്ടം; കെ.​കെ. ശൈ​ല​ജ​യു​ടെ പ​രാ​ജ​യ​ത്തി​ൽ റി​മ ക​ല്ലി​ങ്ക​ൽ

കേ​ര​ള​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ പ​രാ​ജ​യ​മാ​ണ് എ​ൽ​ഡി​എ​ഫ് ഏ​റ്റു​വാ​ങ്ങി​യ​ത്. ഇ​പ്പോ​ഴി​താ പേ​രാ​വൂ​രി​ൽ പ​രാ​ജ​യ​പ്പെ​ട്ട കെ.​കെ. ശൈ​ല​ജ​യെ​ക്കു​റി​ച്ച് ന​ടി റി​മ ക​ല്ലി​ങ്ക​ൽ പ​ങ്കു​വ​ച്ചൊ​രു കു​റി​പ്പാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

‘ഇ​ത് ന​മ്മു​ടെ ന​ഷ്ടം’ എ​ന്നു കു​റി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു റി​മ​യു​ടെ പ്ര​തി​ക​ര​ണം. പേ​രാ​വൂ​രി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​നെ​തി​രെ​യാ​ണ് കെ.​കെ.​ശൈ​ല​ജ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ​ത്. 14453 വോ​ട്ടി​നാ​ണ് ശൈ​ല​ജ തോ​റ്റു​പോ​യ​ത്.

അ​തേ​സ​മ​യം നി​ര​വ​ധി പേ​രാ​ണ് റി​മ​യു​ടെ പോ​സ്റ്റി​ന് താ​ഴെ ക​മ​ന്‍റു​മാ​യെ​ത്തി​യ​ത്.

Kerala

സ​ണ്ണി ജോ​സ​ഫി​നും കെ.​കെ. ശൈ​ല​ജ‍​യ്ക്കും അ​പ​ര​ന്മാർ

ഇ​​​രി​​​ട്ടി: നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​കാ സ​​​മ​​​ർ​​​പ്പ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​യ​​​പ്പോ​​​ൾ പേ​​​രാ​​​വൂ​​​രി​​​ൽ സ​​​ണ്ണി ജോ​​​സ​​​ഫി​​​നും കെ.​​​കെ.​​​ശൈ​​​ല​​​ജ​​​യ്ക്കും അ​​​പ​​​ര​​​ന്മാ​​​ർ. ര​​​ണ്ടു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ര​​​ണ്ടു വീ​​​തം ‌അ​​​പ​​​ര​​​ന്മാ​​​രാ​​​ണു​​​ള്ള​​​ത്.

സ​​​ണ്ണി ജോ​​​സ​​​ഫി​​​ന് അ​​​പ​​​ര​​​ന്മാ​​​രാ​​​യി ക​​​രി​​​ക്കോ​​​ട്ട​​​ക്ക​​​രി കൊ​​​ട്ടു​​​ക​​​പ്പാ​​​റ സ്വ​​​ദേ​​​ശി സ​​​ണ്ണി ജോ​​​സ​​​ഫ്, എ​​​റ​​​ണാ​​​കു​​​ളം വ​​​രാ​​​പ്പു​​​ഴ സ്വ​​​ദേ​​​ശി സ​​​ണ്ണി എ​​​ന്നി​​​വ​​​രാ​​​ണ് മ​​​ത്സ​​​ര രം​​​ഗ​​​ത്തു​​​ള്ള​​​ത്.

ക​​​ണ്ണാ​​​ടി​​​പ്പ​​​റ​​​ന്പ് സ്വ​​​ദേ​​​ശി​​​നി എ.​​​വി. ശൈ​​​ല​​​ജ, ചാ​​​വ​​​ശേ​​​രി സ്വ​​​ദേ​​​ശി​​​നി സി. ​​​ഷൈ​​​ല​​​ജ എ​​​ന്നി​​​വ​​​രാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി കെ.​​​കെ. ശൈ​​​ല​​​ജ​​​യു​​​ടെ അ​​​പ​​​ര​​​ക​​​ൾ. പേ​​​രാ​​​വൂ​​​ർ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ആ​​​കെ 22 പേ​​​രാ​​​ണ് പ​​​ത്രി​​​ക​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

District News

കെ.​കെ. ശൈ​ല​ജ ഫോ​റം 26 സ​ത്യ​വാ​ങ്മൂ​ലം മ​റ​ന്നു

ഇ​രി​ട്ടി: പേ​രാ​വൂ​ർ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​കെ. ശൈ​ല​ജ​യ​ക്ക് പ​ത്രി​കാ​സ​മ​ർ​പ്പ​ണ​ത്തോ​ടൊ​പ്പ​മു​ള്ള ഫോം 26 ​സ​ത്യ​വാ​ങ്മൂ​ലം ചേ​ർ​ക്കാ​ൻ വി​ട്ടു പോ​യി. ഇ​ക്കാ​ര്യം വ​ര​ണാ​ധി​കാ​രി ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഫോ​റം 26 ത​യാ​റാ​ക്കി എ​ത്തി​ക്കു​ന്ന​ത് വ​രെ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം സ്ഥാ​നാ​ർ​ഥി ഓ​ഫീ​സി​ൽ ഇ​രി​ക്കേ​ണ്ടി വ​ന്നു.

പേ​രാ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ ത​ന​താ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ടു​വ​രു​വാ​ൻ മ​ണ്ഡ​ല​ത്തെ മൂ​ന്ന് ത​വ​ണ​പ്ര​തി​നി​ധീ​ക​രി​ച്ച യു​ഡി​എ​ഫ് എം​എ​ൽ​എ​യ്ക്ക് ക​ഴി​ഞ്ഞി​ല്ലെ​ന്ന് പ​ത്രി​കാ സ​മ​ർ​പ്പ​ണ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വേ കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു.

വി​ജ​യി​ച്ചാ​ൽ ഹെ​റി​റ്റേ​ജ് ടൂ​റി​സ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ട് കൊ​ട്ടി​യൂ​ര​മ്പ​ലം മാ​സ്റ്റ​ർ പ്ലാ​ൻ, ജി​മ്മി ജോ​ർ​ജ് സ്പോ​ർ​ട്സ് കോം​പ്ല​ക്സ് പ​ഴ​ശി ടൂ​റി​സം ഉ​ൾ​പ്പെ​ടെ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നും കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു.

പ​ണം, സ്വ​ർ​ണം, സ്ഥി​ര നി​ക്ഷേ​പം എ​ന്നി​വ​യാ​യി കെ.​കെ. ശൈ​ല​ജ​യ്ക്ക് 54,85,053 ല​ക്ഷം രൂ​പ​യും ഭ​ർ​ത്താ​വി​ന്‍റെ പേ​രി​ൽ 13,42,021 ല​ക്ഷം രൂ​പ​യു​മു​ണ്ട്. സ്ഥ​ലം ,വാ​ഹ​നം, വീ​ട് എ​ന്നി​വ ഉ​ൾ​പ്പെ​ടെ സ്ഥാ​നാ​ർ​ത്ഥി​യു​ടെ പേ​രി​ൽ 36,57,500 ല​ക്ഷ​വും ഭ​ർ​ത്താ​വി​ന്‍റെ പേ​രി​ൽ 73, 28,200 രൂ​പ​യും ഉ​ൾ​പ്പെ​ടെ മൊ​ത്തം 1,78,12,774 കോ​ടി രൂ​പ​യാ​ണ് ആ​സ്തി . വി​വി​ധ ബാ​ങ്കു​ക​ളി​ലാ​യി ഭ​ർ​ത്താ​വി​ന് 8,66,429.39 ല​ക്ഷം രൂ​പ​യു​ടെ ബാ​ധ്യ​ത​യു​ണ്ട്.

 

Latest News

Corehub Up